അമ്മയേയും കുഞ്ഞിനേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിലേറ്റ ആഴമേറിയ മുറിവാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.
അമ്മയേയും കുഞ്ഞിനേയും  കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ
Updated on

പാറ്റ്ന: ബിഹാറിൽ യുവതിയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബക്സർ ജില്ലയിലെ ബല്ലാപൂർ ഗ്രാമത്തിലാണ് സംഭവം.

അനിതാദേവി (29), മകൾ സോണികുമാരി (5) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിലേറ്റ ആഴമേറിയ മുറിവാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവം നടക്കുമ്പോൾ അനിതയുടെ ഭർത്താവ് ബബ്ലൂ യാദവ് ഭോജ്പൂരിലെ ആറയിലേക്ക് പോയിരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com