കൊച്ചിയിൽ യുവതിക്ക് ക്രൂരമർദനം; ഹോട്ടലുടമയും സുഹൃത്തും അറസ്റ്റിൽ

യുവതിയും ഹോട്ടലുടമയും തമ്മിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്
women attacked in tourist home kochi
women attacked in tourist home kochi

കൊച്ചി: കൊച്ചിയിൽ ലോഡ്ജിൽ യുവതിക്കു നേരെ ഹോട്ടലുടമയുടെ ക്രൂരമർദനം. ഏളമക്കര സ്വദേശിയായ ഇരുപത്തിനാലുകാരിക്കു നേരെയാണ് ക്രൂരമർദനം. സംഭവത്തിൽ ഹോട്ടലുടമ ബെൻ ജോയ് (38), സുഹൃത്ത് ക്ഷൈജു (44) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ബോൻ ടൂറിസ്റ്റ് ഹോമിൽ വെച്ചാണ് യുവതിക്കു നേരെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടുകൂടിയായിരുന്നു സംഭവം. യുവതിയും ഹോട്ടലുടമയും തമ്മിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

യുവതിയും സുഹൃത്തുമടക്കം എട്ട് പോരുണ്ടായിരുന്നു. ഇവർ‌ രണ്ടു റൂമുകളാണ് എടുത്തിരുന്നത്. രാത്രിയിൽ ഇവർ മുറിക്കുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നെന്നും തുടർന്ന് റും ഒഴിഞ്ഞു പോകണമെന്നും ഹോട്ടലുടമ ആവശ്യപ്പെട്ടു. തുടർന്ന് റൂം ഒഴിയാമെന്നും പണം തിരികെ നൽകണമെന്നാവശ്യപ്പെടുകയായിരുന്നു. ഇത് വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നു. തർക്കം രൂക്ഷമായതോടെ യുവതിയെ ഹോട്ടലുടമ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന്‍റെ ദൃശങ്ങൾ പുറത്തുവന്നു.

ഹോട്ടലുടമയ്ക്കെതിരെ യുവതി നോർത്ത് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊൊലീസെത്തി ഹോട്ടലുടമയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പ്രതികെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com