കൊല്ലത്ത് ഭർത്താവിനെ വെട്ടി പരുക്കേൽപ്പിച്ചു; പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

രാമചന്ദ്രൻ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുക പതിവാണെന്ന് അ‍യൽ വാസികൾ പറയുന്നു
women attempt to kill her husband and suicide attempt in kollam
കൊല്ലത്ത് യുവതി ഭർത്താവിനെ വെട്ടി പരുക്കേൽപ്പിച്ചു

കൊല്ലം: ഭർത്താവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനു പിന്നാലെ കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. കുമ്മിൾ സ്വദേശി രാമചന്ദ്രനാണ് വെട്ടേറ്റത്. ഭാര്യ ഷീലയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാമചന്ദ്രൻ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുക പതിവാണെന്ന് അ‍യൽ വാസികൾ പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിക്കുകയും മദ്യപാനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഒരാഴ്ച മുൻപ് മുതൽ രാമചന്ദ്രൻ വീണ്ടും മദ്യപിച്ചു തുടങ്ങിയെന്നും തിങ്കളാഴ്ച രാത്രി മകളെ അടക്കം അക്രമിക്കാൻ ശ്രമിച്ചെന്നും അയൽവാസികൾ പറയുന്നു. തുടർന്ന് ഇന്ന് രാമചന്ദ്രൻ ഭാര്യയെ വാളെടുത്ത് വെട്ടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഷീല വാൾ പിടിച്ചുവാങ്ങി മുഖത്തും കൈയ്യിലും കഴുത്തിലും വെട്ടുകയായിരുന്നു.

പിന്നാലെ ഷീല കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് എത്തിയ പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഷീലയെ രക്ഷപ്പെടുത്തിയത്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും വിദ്ഗധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.