മരുമകന്‍റെ പെട്രോൾ ആക്രമണം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഒളിവിലായിരുന്ന പ്രതിടെ പിടികൂടി
women died in son-in-law's petrol attack at idukki
അന്നക്കുട്ടി (68)

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. 56 കോളനിയിൽ താമസിച്ചിരുന്ന കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

ജൂണ്‍ അഞ്ചാം തീയതിയാണ് അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷ് അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ ലിയക്കും പരുക്കേറ്റിരുന്നു.

ഇതിനുപിന്നാലെ അന്നക്കുട്ടിയുടെയും മകൻ ജിൻസിന്‍റെയും വീടുകള്‍ക്കും പ്രതി സന്തോഷ് തീയിട്ടിരുന്നു. വിദേശത്തുള്ള ഭാര്യയെ നാട്ടിലെത്തിക്കണമെന്നും, ശമ്പളം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ഒളിവിൽ പോയ സന്തോഷിനെ പിന്നീട് ബോഡിമെട്ടിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

Trending

No stories found.

Latest News

No stories found.