വനിതാ ജഡ്ജിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പണം തട്ടാൻ ശ്രമം

സാമൂഹ്യ മാധ്യമങ്ങളിൽ നിന്നെടുത്ത ഫോട്ടോകളാണ് മോർഫ് ചെയ്യാൻ ഉപയോഗിച്ചത്
വനിതാ ജഡ്ജിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പണം തട്ടാൻ ശ്രമം

ജയ്പുർ: ജയ്പൂരിൽ വനിതാ ജഡ്ജിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പണം തട്ടാൻ ശ്രമം. പാർസൽ മുഖേനെ മോർഫ് ചെയ്ത് ചിത്രങ്ങളയച്ച് 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജി സദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

സാമൂഹ്യ മാധ്യമങ്ങളിൽ നിന്നെടുത്ത ഫോട്ടോകളാണ് മോർഫ് ചെയ്യാൻ ഉപയോഗിച്ചത്. കോടതിയിലേക്കും ഔദ്യോഗിക വസതിയിലേക്കും ഇത്തരത്തിൽ മോർഫ് ചെയ്ത 3 ചിത്രങ്ങൾ അയച്ചതായി പരാതിയിൽ പറയുന്നു. കൂടാതെ 20 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണിക്കത്തുകളും ഭർത്താവിന്‍റെ നമ്പർ ഉൾപ്പെടെ അതിൽ ഉണ്ടായിരുന്നതായി അവർ ചൂണ്ടിക്കാട്ടി. തന്നെയാരോ പിന്തുടരുന്നതായി തോന്നുന്നതായും മക്കളുടെയും തന്‍റെയും ദൈനംദിന വിവരങ്ങൾ ആർക്കോ ലഭ്യമാകുന്നതായും അവർ ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com