
കാമുകനൊപ്പം ഒളിച്ചോടാൻ സ്വന്തം വീട്ടിൽ നിന്നും 10 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു; യുവതിയെ കൈയോടെ പിടികൂടി പൊലീസ്
മുംബൈ: മുംബൈയിൽ കാമുകനൊപ്പം ഒളിച്ചോടാൻ സ്വന്തം വീട്ടിൽ നിന്നും 10 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച 37 കാരി അറസ്റ്റിൽ. ആഭരണങ്ങൾ നഷ്ടമായെന്നാരോപിച്ച് യുവതി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. മുംബൈ ഗോരേഗാവിലാണ് സംഭവം.
അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും മോഷണത്തിന്‍റെതായ ബല പ്രയോഗങ്ങളോ അടയാളങ്ങളോ കണ്ടെത്താനായില്ല. ഇതിനിടെ യുവതി ഭർത്താവ് മോഷ്ടിച്ച് വിട്ടതാവാമെന്ന് പൊലീസിന് മൊഴി നൽകി. തുടർന്ന് ഇരുവരുടെയും ഫോൺ വിവരങ്ങളെടുത്ത പൊലീസ് യുവതി മറ്റൊരു പുരുഷനുമായി ബന്ധത്തിലാണെന്നും ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നായും കണ്ടെത്തി. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.