കടലാസ് റോൾ ദേഹത്തുവീണ് തൊഴിലാളി മരിച്ചു; കമ്പനി ഉടമയ്ക്കെതിരേ കേസ്

കമ്പനി വളപ്പിൽ രണ്ട് പേർക്കൊപ്പം വാഹനത്തിലേക്ക് കടലാസ് റോളുകൾ കയറ്റുന്നതിനിടെയാണ് ദേഹത്ത് റോൾ വീണത്
Worker dies after paper roll falls on him

കടലാസ് റോൾ ദേഹത്തുവീണ് തൊഴിലാളി മരിച്ചു

file image

Updated on: 

ന്യൂഡൽഹി: ഡൽഹിയിലെ സിംഗോള മേഖലയിൽ കമ്പനിയിൽ വാഹനത്തിലേക്ക് കടലാസ് റോളുകൾ കയറ്റുന്നതിനിടെ ഭാരമേറിയ റോൾ ദേഹത്തുവീണ് തൊഴിലാളി മരിച്ചു. സിംഗോള സ്വദേശിയായ നീരജ് (27) ആണ് മരിച്ചത്.

കമ്പനി വളപ്പിൽ രണ്ട് പേർക്കൊപ്പം വാഹനത്തിലേക്ക് കടലാസ് റോളുകൾ കയറ്റുന്നതിനിടെയാണ് നീരജിന്‍റെ ദേഹത്ത് റോൾ വീണത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിന്നാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അശ്രദ്ധമൂലം മരണത്തിന് കാരണമായെന്ന കുറ്റം ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ 106-ാം വകുപ്പ് പ്രകാരം നരേല പൊലീസ് കമ്പനി ഉടമയ്‌ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.

logo
Metro Vaartha
www.metrovaartha.com