
ജോലിയിൽ അവധി ചോദിച്ചതിൽ തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ചു
representative image
തിരുവനന്തപുരം: അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ ഹോട്ടലുടമ കുത്തി പരുക്കേൽപ്പിച്ചു. വർക്കല നരിക്കല്ല് മുക്കിലെ ഹോട്ടൽ അൽ ജസീറയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് അക്രമത്തിൽ പരുക്കേറ്റത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടലുടമയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ഷാജി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.