പണം മോഷ്ടിച്ചു എന്ന് സംശയം; നെയ്യാറ്റിൻകരയിൽ യുവാവ് സുഹൃത്തിന്‍റെ കണ്ണ് കുത്തിപൊട്ടിച്ചു

കാഞ്ഞിരംകുളം പനനിന്നവിള വീട്ടിൽ അജയെ കാഞ്ഞിരകുളം പൊലീസ് അറസ്റ്റു ചെയ്തു
കാഴ്ച നഷ്ടമായ ശരത്| പ്രതി അജയ്
കാഴ്ച നഷ്ടമായ ശരത്| പ്രതി അജയ്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് യുവാവ് കൂട്ടുകാരന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ചതായി പരാതി. പണം മോഷ്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് ആക്രമണം. കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി സ്വദേശി ശരത് (19)ന്‍റെ ഇടതു കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. നിലവിൽ ശരത് തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിലാണ്.

കാഞ്ഞിരംകുളം പനനിന്നവിള വീട്ടിൽ അജയ് ( 23) യെ കാഞ്ഞിരകുളം പൊലീസ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കാഞ്ഞിരംകുളത്ത് പൂക്കൾ വില്പന നടത്തുന്ന കടയിലെ ജീവനക്കാരാണ് ഇരുവരും. അജയ് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം ശരത് മോഷ്ടിച്ചു എന്ന് സംശയമാണ് ആക്രമത്തിന് കാരണമെന്ന് കാഞ്ഞിരകുളം പൊലീസ് പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com