മുതിർന്ന ഡോക്‌ടർ ചുംബിച്ചെന്നു പരാതിയുമായി വനിതാ ഡോക്‌ടർ

ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും ഇ മെയിൽ വഴി വനിതാ ഡോക്‌ടർ പരാതി നൽകിട്ടുണ്ട്
മുതിർന്ന ഡോക്‌ടർ ചുംബിച്ചെന്നു പരാതിയുമായി വനിതാ ഡോക്‌ടർ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ. 2019 ൽ ഹൗസ് സർജനായി സേവനമനുഷ്ഠിക്കുന്ന സമയത്ത് മുതിർന്ന ഡോക്ടർ ശരീരത്തിൽ കയറി പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തെന്നാണ് പരാതി.

ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും ഇ മെയിൽ വഴി വനിതാ ഡോക്‌ടർ പരാതി നൽകിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷം പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആരോപണവിധേയനായ ഡോക്ടർ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com