
രഹസ‍്യ വിവരത്തെ തുടർന്ന് പരിശോധന; വാടക വീട്ടിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു
file image
തൃശൂർ: വിപണിയിൽ 6000 രൂപയോളം വില വരുന്ന മൂന്ന് ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പുവ്വത്തൂർ കാക്കശേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന അബു താഹിർ (25) നെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ എസ്ഐ ടി.സി. അനുരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം വാടക വീട്ടിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. വാടാനപ്പള്ളി, പാവറട്ടി സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ഇയാൾക്കതിരേയുണ്ടെന്നാണ് പൊലീസ് പറയുന്നത്.