
പാലക്കാട്: പട്ടാമ്പിയിൽ ഒരു വീട്ടിലെ മൂന്നു പേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. പട്ടാമ്പി കീഴായൂർ സ്വദേശി സജീവാണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്. സജീവന്‍റെ ആക്രമണത്തിൽ അമ്മ സരോജിനി, ഭാര്യ ആതിര, 8 വയസുള്ള മകൾ എന്നിവർക്കാണ് പരിക്കേറ്റത്.
ഇയാൾ കുടുംബാംഗങ്ങളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂവരും അപകടനില തരണം ചെയ്തെന്നാണ് വിവരം. സജീവന്‍ മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി.