കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ശാരുവിന്‍റെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും മരിച്ചിരുന്നു
young man committed to suicide after killed his girlfriend kollam
കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തുfile image
Updated on

കൊല്ലം: കൊല്ലം പുത്തൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് അത്മഹത്യ ചെയ്തു. എസ്എൻ പുരം സ്വദേശിനി ശാരുവാണ് കൊല്ലപ്പെട്ടത്. വെട്ടിപ്പരുക്കേൽപ്പിച്ചതിനു പിന്നാലെ വല്ലഭൻകര സ്വദേശി ലാലുമോൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നുവെന്നും ഇതിന്‍റെ പേരിലുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും ന യിച്ചതെന്നാണ് നിഗമനം.

ലാലുമോന്‍റെ വീട്ടിൽ വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു കൊലപാതകം. ലാലുമോൻ ശാരുവിന്‍റെ കൈയ്ക്കും കഴുത്തിനും വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ ലാലുമോൻ തൂങ്ങി മരിക്കുകയും ചെയ്തു. ശാരുവിന്‍റെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ യുവതി ലാലുമോമെതിരേ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ജയിലിലായ ലാലുമോന്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com