കംപ്രസർ ഉപയോഗിച്ച് ശരീരത്തിനുള്ളിലേക്ക് കാറ്റടിച്ചു; യുവാവിന് ഗുരുതര പരുക്ക്, 2 പേർ റിമാൻഡിൽ

പ്രശാന്ത് ബഹറ, ബയാഗ് സിങ് എന്നിവരാണ് റിമാൻഡിലായത്
young man critically injured after his colleague inserts air compressor to his body

കംപ്രസർ ഉപയോഗിച്ച് ശരീരത്തിനുള്ളിലേക്ക് കാറ്റടിച്ചു; യുവാവിന് ഗുരുതര പരുക്ക്, 2 പേർ റിമാൻഡിൽ

file image

Updated on

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ ശരീരത്തിനുള്ളിലേക്ക് കംപ്രസർ ഉപയോഗിച്ച് കാറ്റടിച്ചു. എറണാകുളത്തെ കുറുപ്പംപ്പടിയിലുള്ള പ്ലൈവുഡ് ഫാക്റ്ററിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഒഡീശ സ്വദേശി ചികിത്സയിൽ കഴിയുകയാണ്.

ദേഹത്ത് നിന്നു പൊടി കളയുന്നതിനിടെ യുവാവിന്‍റെ പിൻഭാഗത്ത് കൂടി കംപ്രസറിലെ ശക്തമായ കാറ്റ് ശരീരത്തിനുള്ളിലേക്ക് കയറ്റുകയായിരുന്നു.

ആന്തരികാവയവങ്ങൾക്ക് ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ യുവാവിന്‍റെ സഹപ്രവർത്തകരായ രണ്ടു പേരെ പൊലീസ് പിടികൂടി. പ്രശാന്ത് ബഹറ, ബയാഗ് സിങ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com