കട്ട നിര്‍മാണ കമ്പനി ഉടമയായ ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റിനെ ഇന്നോവയില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി

ബഹളം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കല്ലു പെറുക്കി എറിഞ്ഞതു കൊണ്ട് കാറിന്‍റെ പിന്നിലെ ചില്ലുകള്‍ തകര്‍ന്നു
കട്ട നിര്‍മാണ കമ്പനി ഉടമയായ ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റിനെ ഇന്നോവയില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി
Updated on

പത്തനംതിട്ട : കട്ട നിര്‍മാണ കമ്പനി ഉടമയും ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റുമായ യുവാവിനെ ഇന്നോവയില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ബഹളം കേട്ട് നാട്ടുകാര്‍ ഇന്നോവയെ പിന്തുടര്‍ന്നു. കല്ലേറില്‍ ഇന്നോവയുടെ പിന്നിലെ ചില്ലു തകര്‍ന്നു. വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റും സിമെന്‍റ് കട്ട നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയുമായ കുമ്പഴ വെട്ടുര്‍ സ്വദേശി ചാങ്ങയില്‍ ബാബുക്കുട്ടനെയാണ് തട്ടിക്കൊണ്ടു പോയത്.

ഉച്ച കഴിഞ്ഞ് 2.40 ന് പീച്ച് നിറത്തിലുള്ള ഇന്നോവയില്‍ വന്ന സംഘമാണ് വെട്ടൂരുള്ള വീട്ടില്‍ നിന്ന് ബാബുക്കുട്ടനെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയത്. ബഹളം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കല്ലു പെറുക്കി എറിഞ്ഞതു കൊണ്ട് കാറിന്‍റെ പിന്നിലെ ചില്ലുകള്‍ തകര്‍ന്നു. കാര്‍ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ ആരുമായും പ്രശ്‌നമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. സാമ്പത്തിക പ്രശ്‌നമുള്ളതായും അറിവില്ല.

പത്തനംതിട്ട ജില്ലയിലെ പൊലീസ് സേന ഒന്നടങ്കം ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മലയാലപ്പുഴ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്. കോന്നി, പത്തനംതിട്ട ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന. സിസിടിവികളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് പരിശോധന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com