അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലീസ്
Young man kills family members and takes his own life

കുടുംബാംഗങ്ങളെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

representative image

Updated on

ബെംഗളൂരു: വീട്ടിൽ വച്ച് സ്വന്തം കുടുംബാംഗങ്ങളെ വെട്ടിക്കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ കാമാക്ഷിപാളയ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിഗെപാളയിലാണ് സംഭവം.

മംഗളമ്മ (55), നജ്ജമ്മ, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്രൈവറായി ജോലി ചെയ്യുന്ന പ്രശാന്ത് (34) ആണ് കൃത്യം നടത്തിയത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം ഇയാൾ വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. വസ്ത്ര നിർമാണ ഫാക്‌റ്ററിയിൽ തൊഴിലാളിയാണ് പ്രശാന്തിന്‍റെ അമ്മയായ മംഗളമ്മ. ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തില്ല. പ്രശാന്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com