
മതപരിവർത്തനത്തിനും വിവാഹത്തിനും വിസമ്മതിച്ചു; യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ്
ഭോപ്പാല്‍: മധ്യപ്രദേശിൽ മതപരിവർത്തനത്തിനും വിവാഹത്തിനും വിസമ്മതിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നെപാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നവരയിലാണ് സംഭവം. 35 വയസുകാരിയായ ഭാഗ്യശ്രീ നാംദേവ് ധനുകാണ് കൊല്ലപ്പെട്ടത്. പ്രതി ഷെയ്ഖ് റയീസിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതി ഭാഗ്യശ്രീയെ നിരന്തരമായി ശല്യം ചെയ്തിരുന്നതായാണ് റിപ്പോർട്ട്. പ്രതി യുവതിയെ ഉപദ്രവിക്കുകയും തലമുടി പിടിച്ച് അടിക്കുകയും ചെയ്തിരുന്നു. ഏറെ നാളായി വിവാഹത്തിനും മതപരിവർത്തനത്തിനും വേണ്ടി റയീസ് ഭാഗ്യശ്രീയെ നിർബന്ധിച്ചിരുന്നു എന്ന് യുവതിയുടെ സഹോദരി വ്യക്തമാക്കി.
കൊലപാതകത്തിനും അതിക്രമത്തിനും കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തതായി ബുർഹാൻപൂർ പൊലീസ് അറിയിച്ചു.