കോഴിക്കോട്ട് സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു; ആക്രമണത്തിനു പിന്നില്‍ ബിജെപിയെന്ന് യുഡിഎഫ്

തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് യുഡിഎഫിൻ്റെ പ്രതികരണം
നവാസ്
നവാസ്

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ യുവാവിന് കുത്തേറ്റു. കുരിശ്പള്ളിയ്ക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ വാസിന്‍റെ മുതുകിലും കയ്യിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച് പ്രതിയായ വ്യക്‌തി മറ്റൊരാളെ മര്‍ദിച്ചതിൻ്റെ പേരിൽ സംഘർഷം നടന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ നടന്ന വാക്ക് തർക്കത്തിന് പിന്നാലെയാണ് നവാസിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

അതേസമയം ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് യുഡിഎഫിൻ്റെ പ്രതികരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com