
മുസാഫർനഗർ: വിവാഹാഭ്യർഥന നിരസിച്ചതിനു പിന്നാലെ യുവാവ് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ വനിതാ പൊലീസ് സ്റ്റേഷനു പുറത്തുവെച്ചാണ് വിനയ് (28) ആത്മഹത്യക്ക് ശ്രമിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിനയും വിധവയായ യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും പീന്നിട് യുവതി വിവാഹത്തിൽ നിന്നു പിന്മാറിയതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.