ടിപ്പു സുൽത്താന്‍റെ ഛായാചിത്രത്തിൽ ചെരുപ്പുമാലയിട്ട കേസ്; യുവാവ് അറസ്റ്റിൽ

ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം
ടിപ്പു സുൽത്താന്‍റെ ഛായാചിത്രത്തിൽ ചെരുപ്പുമാലയിട്ട കേസ്; യുവാവ് അറസ്റ്റിൽ

ബംഗളൂരു: റായ്ച്ചൂരിലെ സിരിവാരയിൽ ടിപ്പു സുൽത്താന്‍റെ ഛായാചിത്രത്തിൽ ചെറുപ്പുമാലയിട്ടെന്ന കേസിൽ .യുവാവ് അറസ്റ്റിൽ. സിരിവാര സ്വദേശി ആകാശ് തൽവാറാണ് (23) അറസ്റ്റിലായത്.

ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് മുസ്ലിം സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് രണ്ട് പ്രത്യേക സംഘങ്ങൾ രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവസ്ഥലത്തു നിന്നു ലഭിച്ച സിസിടിവി ദൃശങ്ങളുടെ അടിസ്ഥാനത്തിൽ ആകാശ് ഉൾപ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തു ചേദ്യം ചെയ്തിരുന്നു. തുടർന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Trending

No stories found.

Latest News

No stories found.