വഴിയാത്രക്കാരിയുടെ കഴുത്തിനു പിടിച്ച് ഒന്നരലക്ഷത്തിന്‍റെ മാല കവർന്നു; പ്രതി അറസ്റ്റിൽ

കഴിഞ്ഞ 10 നാണ് കേസിനാസ്പദമായ സംഭവം
വഴിയാത്രക്കാരിയുടെ കഴുത്തിനു പിടിച്ച് ഒന്നരലക്ഷത്തിന്‍റെ മാല കവർന്നു; പ്രതി അറസ്റ്റിൽ
Updated on

കോഴിക്കോട്: വഴിയാത്രക്കാരിയുടെ കഴുത്തിനു പിടിച്ച് കവർച്ച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെസ്റ്റ്ഹിൽ കക്കുഴി പാലം സ്വദേശി പ്രവീൺ നിവാസിൽ വി. പ്രസൂൺ (36) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 10 നാണ് കേസിനാസ്പദമായ സംഭവം. നടക്കാവ് ഭാഗത്തേക്ക് പോകുകയായിരുന്ന യുവതിയുടെ പിന്നാലെയെത്തിയ പ്രതി കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഒന്നരലക്ഷത്തോളം രൂപ വരുന്ന മാലയാണ് പ്രതി കവർന്നത്. ശേഷം അവിടെനിന്ന് പ്രതി കടന്നുകളയുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com