കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; അറസ്റ്റിലായവർ നിരപരാധികളെന്ന് റസീനയുടെ അമ്മ

യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് അറസ്റ്റ് ചെയ്തതെന്ന് മരിച്ച യുവതിയുടെ അമ്മ പറയുന്നു
Young woman commits suicide in Kannur; Razina's mother says those arrested are innocent

റസീന

Updated on

കണ്ണൂർ: കൂത്തുപറമ്പിൽ ആൾക്കൂട്ട വിചാരണയെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് റസീനയുടെ അമ്മ. അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും അമ്മ ഫാത്തിമ പറഞ്ഞു.

സഹോദരിയുടെ മകൻ ഉൾപ്പെടെയുളളവരാണ് അറസ്റ്റിലായവർ. യുവാവിനൊപ്പം കാറിൽ കണ്ട റസീനയെ കാറിൽ നിന്നിറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കുകയാണ് ചെയ്തത്. യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, റസീനയക്ക് അടപ്പുമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു എന്ന് അമ്മ പറഞ്ഞു.

യുവാവുമായി മൂന്ന് വർഷത്തോളമായി ബന്ധമുണ്ടായിരുന്നു എന്ന കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും അമ്മ. നാൽപ്പതോളം പവൻ സ്വർണം നൽകിയാണ് വിവാഹം നടത്തിയത്. ഇപ്പോൾ സ്വർണമൊന്നുമില്ല. ഇതു കൂടാതെ, പലരിൽ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നതെന്നും, പണം മുഴുവൻ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നതെന്നും അമ്മ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com