കോഴിക്കോട് മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയ കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ചു; അറ്റൻഡർ ഒളിവിൽ

ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയത് ആക്രമണം നടത്തിയ അറ്റൻഡറാണ്
കോഴിക്കോട് മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയ കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ചു; അറ്റൻഡർ ഒളിവിൽ
Updated on

കോഴിക്കോട്: ശസ്ത്രക്രിയക്ക് വിധേയമായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയപ്പോഴായിരുന്നു സംഭവം.

ശനിയാഴ്ച്ചയാണ് യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയത് ആക്രമണം നടത്തിയ അറ്റൻഡറാണ്. തുടർന്ന് കുറച്ചു സമയത്തിനു ശേഷം സര്‍ജിക്കല്‍ ഐസിയുവിൽ തിരിച്ചെത്തി യുവതിയെ പീഡപ്പിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു.

ശസ്ത്രക്രിയക്ക്‌ ശേഷം പൂർണമായും മയക്കം മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകിയതിനു. പരാതി നൽകിയതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയി. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com