
കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് വച്ചാണ് സംഭവം.
പ്രതികളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായാണ് സൂചന. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിനിമയിൽ അഭിനയിപ്പിക്കാമെന്നും, അതിനു മുമ്പ് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്നും പറഞ്ഞാണാണ് പ്രതികൾ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. മാത്രമല്ല. യുവതിയുടെ ഒരു വനിതാ സുഹൃത്താണ് ഇവരെ പരിചയപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.