കടംവാങ്ങിയ തുക തിരികെ ചോദിച്ച യുവതിയെ മർദിച്ചു; യുവാവ് അറസ്റ്റിൽ

തിങ്കളാഴ്ച വൈകിട്ട് തൻ്റെ വീട്ടിലെത്തിയ ആമ്പല്ലൂർ സ്വദേശിനിയായ യുവതിയെ മർദിക്കുകയായിരുന്നു
കടംവാങ്ങിയ തുക തിരികെ ചോദിച്ച യുവതിയെ മർദിച്ചു; യുവാവ് അറസ്റ്റിൽ

കോട്ടയം: യുവതിയെ ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് ഏനാദി ഭാഗത്ത് പുതുവേലിൽ വീട്ടിൽ ഷിനുമോൻ (34) എന്നയാളെയാണ്  തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തിങ്കളാഴ്ച വൈകിട്ട് തൻ്റെ വീട്ടിലെത്തിയ ആമ്പല്ലൂർ സ്വദേശിനിയായ യുവതിയെ മർദിക്കുകയായിരുന്നു. 

യുവതിയിൽ നിന്നും ഇയാൾ പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാതിരുന്നതിനെ തുടർന്ന് യുവതി ഷിനുമോൻ്റെ വീട്ടിൽ ഇത് ചോദിക്കാനായി എത്തിയതായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ യുവതിയെ മർദിക്കുകയുമായിരുന്നു. പിന്നീട് യുവതിയുടെ പരാതിയെ തുടർന്ന് തലയോലപ്പറമ്പ്  പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐമാരായ എം.എസ് ഷെറി, കെ.ഡി സജീവൻ, സി.പി.ഒ ഷൈൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Trending

No stories found.

Latest News

No stories found.