
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം. നജഫ്ഗഡിലെ മിത്രോൺ ഗ്രാമത്തിൽ 25 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം ഫ്രിഡ്ജിൽ നിന്നും കണ്ടെത്തി. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ധാബയിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 26 കാരനായ ധാബ ഉടമ സഹിൽ ഗെലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.
രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുന്‍പാണ് കൊലപാതകം നടന്നത്. ഇയാൾ മറ്റൊരു സ്ത്രീയുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ ഇതറിഞ്ഞ കാമുകി സഹിലുമായി വഴക്കിടുകയും കുപിതനായ ഇയാൾ കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.