സാമൂഹ‍ികമാധ‍്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് സ്കൂൾ വിദ‍്യാർഥിനികൾക്ക് ലഹരി മരുന്ന് നൽകുന്ന യുവാവ് പിടിയിൽ

നെയാറ്റിൻകര സ്വദേശി ശ‍്യാംമാധവിനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത‍്യേകസംഘം കസ്റ്റഡിയിലെടുത്തത്
A young man was arrested for befriending schoolgirls through social media and giving drugs to them.
സാമൂഹ‍ികമാധ‍്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് സ്കൂൾ വിദ‍്യാർഥിനികൾക്ക് ലഹരി മരുന്ന് നൽകുന്ന യുവാവ് പിടിയിൽRepresentative image
Updated on

തിരുവനന്തപുരം: സാമൂഹികമാധ‍്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് സ്കൂൾ വിദ‍്യാർഥിനികൾക്ക് ലഹരിമരുന്ന് നൽകുന്ന യുവാവ് പിടിയിലായി. നെയാറ്റിൻകര ആറാലമൂട് സ്വദേശി ശ‍്യാംമാധവ് (43) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത‍്യേകസംഘം കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റഗ്രാം വഴി പെൺക്കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ലഹരി മരുന്നുകൾ നൽകുന്നതായിരുന്നു ഇയാളുടെ രീതി.

നെയാറ്റിൻകര മേഖലയിലുള്ള നിരവധി പെൺകുട്ടികൾ ഇയാളുടെ കെണിയിൽ വീണതായാണ് വിവരം. പന്നിഫാം നടത്തുന്ന ശ‍്യാം മാധവിന്‍റെ പേരിൽ നെയാറ്റിൻകര, ബാലരാമപുരം സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സംഘം ചോദ‍്യംചെയ്തുവരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com