
കോഴിക്കോട്: വീട്ടിൽ വൈകിയെത്തിയത് ചോദ‍്യംചെയ്തതിന് അമ്മാവനെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമിച്ച യുാവാവ് അറസ്റ്റിൽ. മാവൂർ കോട്ടക്കുന്നുമ്മൽ ഷിബി ലാലു എന്ന ജിംബ്രൂട്ടനാണ് പൊലീസിന്‍റെ പിടിയിലായത്.
നവംബർ 14 ന് രാത്രിയായിരുന്നു സംഭവം. പ്രതിയുടെ അമ്മയുടെ സഹോദരൻ സുബ്രഹ്മണ‍്യനാണ് മർദനമേറ്റത്. ഷിബിൻ ലാലു വീട്ടിൽ വൈകി വരുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും തുടർന്ന് പ്രതി ഇരുമ്പുവടി കൊണ്ട് സുബ്രഹ്മണ‍്യന്‍റെ കൈയ്യും, കാലും തല്ലിയൊടിക്കുകയായിരുന്നു.
വധശ്രമം, അടിപിടി, മയക്കു മരുന്ന് ഉപയോഗം പൊതുജനത്തിന് ശല്ല‍്യമുണ്ടാക്കൽ, പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടൽ എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. മാവൂർ എസ്ഐ രമേശ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.