
ആലപ്പുഴ: വീട്ടിൽ രഹസ്യമായി കഞ്ചാവ് ചെടി വളർത്തിയയാൾ പിടിയിൽ. മാന്നാർ കുട്ടംപേരൂർ കൊട്ടാരത്തിൽപുഴ കിഴക്കേതിൽ പ്രശാന്ത് (31) ആണ് അറസ്റ്റിലായത്. 4 മാസത്തോളം ഇയാൾ വീടിനു പിന്നിൽ രഹസ്യമായി കഞ്ചാവ് ചെടി വളർത്തി വരുകയായിരുന്നു.
ആലപ്പുഴ ജില്ലാ മേധാവി ചൈത്ര തെരേസ ജോണിന്‍റെ നിർദേശപ്രകാരമാണ് യുവാവിന്‍റെ വീട്ടിൽ പരിശോധന നടത്തിയത്. തുടർന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏകദേശം ഒന്നരമീറ്ററോളം നീളത്തിൽ കഞ്ചാവ് ചെടി വളർന്നതായി പൊലീസ് അറിയിച്ചു.