Youth arrested for cheating minor girl and stealing gold

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് യുവാവിനെ പിടികൂടിയത്.
Published on

മലപ്പുറം: വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയിൽ നിന്നു സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ചമ്രവട്ടം തൂമ്പിൽ മുഹമ്മദ് അജ്മലിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കബളിപ്പിച്ചാണ് യുവാവ് അഞ്ചര വൻ സ്വർണം തട്ടിയെടുത്തത്.

സ്വർണ വ്യാപാരിയാണ് തന്‍റെ അച്ഛനെന്നും സ്വർണ മാല പണിയിപ്പിച്ച് തരാമെന്നും പറഞ്ഞാണ് പെൺകുട്ടിയുടെ കൈയിൽ നിന്നു സ്വർണം തട്ടിയത്.

വിവാഹ വാഗ്ദാനം നൽകിയ ശേഷം പുതിയ മാല പണിയാൻ മാലയുടെ ചിത്രവും വീടിന്‍റെ ലൊക്കേഷനും പെൺ‌കുട്ടിയോട് യുവാവ് ആവശ്യപ്പെടുകയായിരുന്നു. തുടർ‌ന്ന് പെൺകുട്ടി അമ്മയുടെ മാല അവരറിയാതെ എടുക്കുകയും യുവാവിന് നൽകുകയുമായിരുന്നു. മാല ലഭിച്ച ശേഷം യുവാവ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവിൽ പോയി.

താൻ പറ്റിക്കപ്പെട്ടു എന്നു മനസിലാക്കിയ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുകയും വളാഞ്ചേരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് യുവാവിനെ പിടികൂടിയത്.

logo
Metro Vaartha
www.metrovaartha.com