പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹെൽമറ്റുകൊണ്ട് ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹെൽമറ്റുകൊണ്ട് ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

പതിനേഴുവയസുള്ള കുട്ടിയാണ് ആക്രമണത്തിനിരയായത്

കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹെൽമറ്റുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ സ്വദേശി ഇടത്തണ്ടേൽ വീട്ടിൽ അഖിൽ (22) ആണ് അറസ്റ്റിലായത്. പതിനേഴുവയസുള്ള കുട്ടിയാണ് ആക്രമണത്തിനിരയായത്.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വാരപ്പെട്ടി ഭാഗത്തുവെച്ച് ബൈക്കിലെത്തിയ അഖിൽ ഹെൽമറ്റ് ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

അഖിലിന് അടുപ്പമുള്ള പെൺകുട്ടിയുടെ കൂടെ നിന്നുള്ള ഫോട്ടോ സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് പ്രകോപനകാരണമെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com