
കണ്ണൂർ: വാക്ക് തർക്കത്തിനിടയിൽ സുഹൃത്തിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. ആലക്കോട് വട്ടക്കയം സ്വദേശി വടക്കയിൽ ജോഷി (36) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മോറാനി സ്വദേശി മാവോടിയിൽ ജയേഷ് (39) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടയിൽ നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.