രാത്രി ഹെൽമറ്റും തൂമ്പയുമായെത്തി എടിഎം കുത്തിത്തുറക്കാൻ ശ്രമം; യുവാവ് പിടിയിൽ

പെരിങ്ങത്തൂരിലുള്ള സൗത്ത് ഇന്ത‍്യൻ ബാങ്കിന്‍റെ എടിഎം ആണ് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചത്
Youth arrested for trying to break into ATM at night wearing helmet and knife
രാത്രി ഹെൽമറ്റും തൂമ്പയുമായെത്തി എടിഎം കുത്തിത്തുറക്കാൻ ശ്രമം; യുവാവ് പിടിയിൽ
Updated on

കണ്ണൂർ: രാത്രി തൂമ്പയും ഹെൽമറ്റും ധരിച്ച് എടിഎം കൗണ്ടർ കുത്തിത്തുറക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പെരിങ്ങത്തൂരിലുള്ള സൗത്ത് ഇന്ത‍്യൻ ബാങ്കിന്‍റെ എടിഎം ആണ് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചത്. വടകര തൂണേരി സ്വദേശി വിഘ്നേശ്വർ പിടിയിലായി. എംടിഎം മെഷീൻ തകർത്ത് മോഷണം നടത്താൻ ശ്രമിച്ചതിന്‍റെ സിസിടി ദൃശ‍്യങ്ങൾ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്.

ക്രിസ്മസ് ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഹെൽമറ്റ് ധരിച്ച് മുഖം മറച്ച് തൂമ്പയുമായെത്തി എടിഎം മെഷീനിന്‍റെ രണ്ട് വശവും കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പാളി. തുടർന്ന് പദ്ധതി ഉപേക്ഷിച്ച് ഇയാൾ മടങ്ങി. എന്നാൽ സിസിടി ദൃശ‍്യങ്ങൾ കണ്ട അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസിന്‍റെ അന്വേഷണത്തിൽ വെള്ളിയാഴ്ചയോടെ പ്രതിയെ പിടികൂടുകയുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com