അനൂപ്,ഗോകുൽകുമാർ
അനൂപ്,ഗോകുൽകുമാർ

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ ക‍യറി മാല പിടിച്ചുപറിച്ചു; 2 യുവാക്കൾ അറസ്റ്റിൽ

പ്രതിയായ അനൂപിനെതിരെ വിവിധ മോഷക്കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു

പത്തനംതിട്ട: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാലപിടിച്ചു പറിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കലഞ്ഞൂർ കഞ്ചോട് ഭാഗത്ത് തങ്കമ്മയുടെ (78) വീട്ടിലാണ് പ്രതികൾ അതിക്രമിച്ച് കയറി ഒന്നരപവൻ തൂക്കമുള്ള സ്വർണമാല കവർന്നത്. ഇതുമായി ബന്ധപ്പെട്ട് കലഞ്ഞൂർ പുത്തൻവീട്ടിൽ അനൂപ് (22), ചെളിക്കുഴി കുന്നിട നെല്ലിവിളയിൽ ഗോകുൽകുമാർ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശക്തമായ മഴ പെയ്യുന്നതിനിടെ വീടിന്‍റെ വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ച പ്രതികൾ ഭീഷണിപ്പെടുത്തി മാല കവരുകയായിരുന്നു. പ്രതിയായ അനൂപിനെതിരെ വിവിധ മോഷക്കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com