നഴ്സിൽ നിന്ന് ഓഹരി വ്യാപാരത്തിന്‍റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

2024 ഡിസംബർ മുതൽ യുവതിയുടെ കൈയിൽ നിന്നു പണം തട്ടുകയായിരുന്നു.
Youth arrested for swindling lakhs from female nurse in the name of online stock trading

അനന്തുകൃഷ്ണൻ

Updated on

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ നഴ്സിൽ നിന്ന് ഓൺലൈൻ ഓഹരി വ്യാപാരത്തിന്‍റെ പേരിൽ 16,95,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ ഗാന്ധിനഗർ എടക്കളത്തൂർ കിഴക്കുമുറി വീട്ടിൽ അനന്തുകൃഷ്ണനെയാണ് (31) കടവന്ത്ര പൊലീസ് പിടികൂടിയത്.

യുവതിയുടെ വാട്സാപ്പിൽ വിളിച്ച് വലിയ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് ട്രേഡിങ് അക്കൗണ്ടിലൂടെ യുവാവ് പണം തട്ടിയെടുത്തത്. 2024 ഡിസംബർ മുതൽ യുവതിയുടെ കൈയിൽ നിന്നു പണം തട്ടുകയായിരുന്നു.

ഈ പണം അനന്തുകൃഷ്ണൻ ഉൾപ്പെടെ നിരവധി പേരുടെ അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബിടെക് ബിരുദധാരിയായ അനന്തുകൃഷ്ണൻ നിലവിൽ പുഴക്കൽ ബ്ലോക്ക്പഞ്ചായത്തിലെ പട്ടികജാതിവികസന ഓഫിസിലെ താത്കാലിക ജീവനക്കാരനാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com