കംപ്രസർ പമ്പ് ഉപയോഗിച്ച് കൊലപാതകം; യുവാവ് അറസ്റ്റിൽ

സംഭവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ അറസ്റ്റ് ചെയ്തു
കംപ്രസർ പമ്പ് ഉപയോഗിച്ച് കൊലപാതകം; യുവാവ് അറസ്റ്റിൽ
Updated on

പെരുമ്പാവൂർ: പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. മലമുറി മരിയൻ പ്ലൈവുഡ് കമ്പനിയിലെ അതിഥിത്തൊഴിലാളി ജീവനക്കാരനായ അസം സ്വദേശി മിന്‍റുവാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായിരുന്ന സിദ്ധാർഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുഴഞ്ഞു വീണെന്ന് പറഞ്ഞാണ് സഹപ്രവർത്തകർ മിന്‍റുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംശയം തോന്നി വിശദമായി അന്വേഷിച്ചപ്പോഴാണഅ മരണകാരണം വ്യക്തമായത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Trending

No stories found.

Latest News

No stories found.