കുന്നംകുളത്ത് 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കേച്ചേരി ചിറനെല്ലൂർ മണലി സ്വദേശി തലയ്ക്കൽ വീട്ടിൽ സുനിൽ ദത്തിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്
Youth arrested with 8 kg of ganja in Kunnamkulam
കുന്നംകുളത്ത് 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Updated on

തൃശൂർ: കുന്നംകുളത്ത് വീട്ടിൽ നിന്നും 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കേച്ചേരി ചിറനെല്ലൂർ മണലി സ്വദേശി തലയ്ക്കൽ വീട്ടിൽ സുനിൽ ദത്തിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വ‍്യാഴാഴ്ച ഉച്ചയോടെ സുനിൽ ദത്തിന്‍റെ വീട്ടിൽ പരിശോധന നടത്തുകയും തുടർന്ന് വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ നിന്നും 8 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പൊലീസ് കണ്ടെത്തുകയായിരുന്നു. എസ്ഐ ഫക്രുദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവ് കുന്നംകുളത്തെ വിദ‍്യാലയങ്ങളെ കേന്ദ്രീകരിച്ച് ഇയാൾ കച്ചവടം നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയായ സുനിൽ ദത്തിനെ ദിവസങ്ങളോളം പൊലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്. വൈദ‍്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com