തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

ബാങ്കോക്ക് വഴി ദുബായിലേക്കും അവിടെ നിന്ന് എമിറ്റേറ്‌സ് വിമാനത്തില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ തിരുവനന്തപുരത്തും എത്തുകയായിരുന്നു.
Youth arrested with hybrid cannabis at Thiruvananthapuram airport

തിരുവനന്തപുരം വിമാനത്താവളം

file

Updated on

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട് സ്വദേശി സുധീഷ് ടെൻസണെയാണ് പിടികൂടിയത്. ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിനും തിരുവനന്തപുരം സിറ്റി പൊലീസിലെ ഡാന്‍സാഫ് ടീമിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കഞ്ചാവ് പിടികൂടിയത്.

സുധീഷിന്‍റെ ബാഗില്‍ നിന്നു 13 കിലോ തൂക്കമുള്ള ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തായ്‌ലന്‍ഡില്‍ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിയത്. തുടര്‍ന്ന് ബാങ്കോക്ക് വഴി ദുബായിലേക്കും അവിടെ നിന്ന് എമിറ്റേറ്‌സ് വിമാനത്തില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ തിരുവനന്തപുരത്തും എത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com