കോഴിക്കോട് എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ

എക്സൈസ് സ്ക്വാഡ് സി.ഐ ഗിരീഷ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്
കോഴിക്കോട് എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: മുക്കം മണാശേരിയിൽ 616 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. താമരശേരി കടവൂർ സ്വദേശി മുബഷിർ, പുതുപ്പാടി സ്വദേശി ആഷിക് എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ മണാശേരി പെട്രോൾ പമ്പിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് സ്ക്വാഡ് സി.ഐ ഗിരീഷ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com