പതിനാറ് ഗ്രാം എംഡിഎംഎയും, എൺപത് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

ബംഗലുരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്
പതിനാറ് ഗ്രാം എംഡിഎംഎയും, എൺപത് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
നന്ദു ശരത്ചന്ദ്രൻ (26)
Updated on

കൊച്ചി: പതിനാറ് ഗ്രാം എംഡി എം എ യും എമ്പത് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മരട് നെട്ടൂർ കളപ്പുരക്കൽ വീട്ടിൽ നന്ദു ശരത്ചന്ദ്രൻ (26)നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. യു.സി കോളേജിന് സമീപത്തെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ബംഗലുരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. ഗ്രാമിന് എണ്ണായിരം രൂപക്ക് വാങ്ങി പത്തിരട്ടിയ്ക്കാണ് വിൽപ്പന. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിലാണ് വിൽപ്പന. വിവിധ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉൾപ്പെടെ പത്ത് കേസിൽ പ്രതിയാണ്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി ഷംസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, എസ്.ഐ കെ.നന്ദകുമാർ, എ.എസ്.ഐ മാരായ കെ.ഡി സജീവ്, വിമൽ കുമാർ, സി പി ഒ മാരായ ദീപ്തി ചന്ദ്രൻ, അഫ്സൽ, അൻസാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com