പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
പോക്സോ കേസിൽ  യുവാവ് അറസ്റ്റിൽ

കോട്ടയം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടക്കയം വെള്ളനടി ഭാഗത്ത് പാറയിൽ പുരിയിടം വീട്ടിൽ അഭിമോനെയാണ് (25) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം പകൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും, ബലപ്രയോഗത്തിലൂടെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയുമായിരുന്നു. തുടർന്ന് പ്രതി സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞെങ്കിലും പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്റ്റേഷൻ ഇന്‍സ്പെക്റ്റര്‍ എ. ഷൈന്‍കുമാര്‍, എസ് ഐ പി.എസ് അനിഷ്, എസ്.സി.പി.ഒ മാരായ രഞ്ജിത്. എസ്. നായർ, ജോഷി എം തോമസ്, വി.ജെ ബിജി, എം.എസ് നൂറുദ്ദീൻ എന്നിവര്‍ ഉള്‍പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com