തിരുവനന്തപുരം മെഡിക്കൽ കോളെജിൽ യുവാവിന് ക്രൂരമർദനം

മെഡിക്കൽ കോളെജ് പരിസരത്തു തന്നെയുള്ളവരാണ് യുവാവിനെ മർദിച്ചത്
kerala police
kerala policefile
Updated on

തിരുവനന്തപുരം: മെഡിക്കൽ കോളെജിൽ യുവാവിന് ക്രൂരമായി മർദനമേറ്റു. വിളപ്പിൽശാല സ്വദേശി അനന്ദുവിനാണ മർദനമേറ്റത്. മെഡിക്കൽ കോളെജ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉച്ചയോടെയാണ് യുവാവിന് ക്രൂരമായി മർദനമേറ്റത്. യുവാവ് കവിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ നിന്നു പിണങ്ങി മെഡിക്കൽ കോളെജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു. അവിടുന്ന് തന്നെ ഭക്ഷണം കഴിക്കുന്ന സാഹചര്യമായിരുന്നു. ഇതിനിടയിലാണ് യുവാവിന് മർദനമേറ്റത്. മെഡിക്കൽ കോളെജ് പരിസരത്തു തന്നെയുള്ളവരാണ് യുവാവിനെ മർദിച്ചത്. തടി അടക്കമുള്ളവ ഉപയോഗിച്ചാണ് അന്ദുവിനെ ക്രൂരമായി മർദിച്ചിരിക്കുന്നത്. അടിയേൽക്കുമ്പോൾ യുവാവ് അലറിക്കരയുന്നതും ദൃശങ്ങളിൽ കാണാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com