
ആലുവ: കാറിൽ ഓട്ടോറിക്ഷ ഉരസിയതിനത്തുടർന്നുണ്ടായ തർക്കത്തിൽ യുവാക്കൾക്ക് മർദ്ദനമേറ്റു. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മർദ്ദനമേറ്റത്. കല്ലും വടിയും ഉപയോഗിച്ചാണ് ആക്രമിക്കുന്നത്. ഇതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിരുന്നു.
ഒരാളെ റോഡിലിട്ട് ചവിട്ടുന്നതും, ഓടി രക്ഷപ്പെടുന്ന യുവാക്കളെ പിൻതുടർന്ന് മർദ്ദിക്കുന്നതും ദൃശങ്ങളിൽ കാണാം. ഓട്ടോ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേർന്നായിരുന്നു മർദ്ദിച്ചത്. മർദ്ദമേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ അന്വേഷണം ആരംഭിച്ചതായി ആലുവ പൊലീസ് അറിയിച്ചു.