ഓഹരി വിപണിയിൽ 2 കോടിയുടെ നഷ്ടം; യുവ എന്‍ജിനീയർ ആത്മഹത്യ ചെയ്തു

ഓഹരി വിപണിയിലെ നഷ്ടത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ഓഹരി വിപണിയിൽ 2 കോടിയുടെ നഷ്ടം; യുവ എന്‍ജിനീയർ ആത്മഹത്യ ചെയ്തു

പത്തനംതിട്ട ∙ അടൂരിൽ ഓൺലൈൻ ഓഹരി ഇടപാട് നടത്തി സാമ്പത്തിക ബാധ്യതയിലായ യുവാവ് തൂങ്ങിമരിച്ച നിലയിൽ. എൻജിനീയറായ ഏഴംകുളം തൊടുവക്കാട് സ്വദേശി ടെൻസൺ തോമസ് (32) ആണ് മരിച്ചത്. ഓഹരി വിപണിയിൽ നേരിട്ട വൻ നഷ്ടമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

തിങ്കളാഴ്ച വൈകിട്ടാണ് ടെൻസനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. മാസങ്ങളായി ജോലിയിൽനിന്നു വിട്ടുനിന്നാണ് ടെൻസൻ ഓൺലൈൻ ഓഹരി ഇടപാട് നടത്തിയിരുന്നത്. ആദ്യം ചെറിയ രീതിയിൽ തുടങ്ങിയ നിക്ഷേപം പിന്നീട് വൻതോതിലുളള നിക്ഷേപങ്ങളിലേക്ക് കടന്നു.

തുടർന്നുണ്ടായ നഷ്ടമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com