'പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധം'; പ്രതിശ്രുത വധുവിനെ ഇംപ്രസ് ചെയ്യാൻ യുവാവിന്‍റെ കടുംകൈ, അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനെന്ന് കാണിക്കുന്ന വ്യാജ തിരിച്ചറിയൽ കാർഡുമായാണ് യുവാവ് പരിപാടിക്ക് എത്തിയത്
youth held with fake id at pm event venue

പ്രതിശ്രുത വധുവിനെ ഇംപ്രസ് ചെയ്യാൻ യുവാവിന്‍റെ കടുംകൈ; വ്യാജ ഐഡി കാർഡുമായി പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തി, അറസ്റ്റിൽ

Updated on

മുംബൈ: വ്യാജ തിരിച്ചറിയിൽ കാർഡുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ യുവാക്കൾ പിടിയിൽ. 24കാരനായ രോഹൻ പരീഖും അയാളുടെ സഹായിയായ ദിലീപ് കുണ്ടെയാണ് അറസ്റ്റിലായത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനെന്ന് കാണിക്കുന്ന വ്യാജ തിരിച്ചറിയൽ കാർഡുമായാണ് യുവാവ് പരിപാടിക്ക് എത്തിയത്.

നിത മുകേഷ് അംബാനി കൾച്ചറൽ സെന്‍ററിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്ക് സമീപത്തുള്ള ബാന്ദ്ര കുർള കോംപ്ലക്സിൽവച്ചാണ് ഇരുവരേയും സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ ശാസ്ത്രജ്ഞനെന്നാണ് രോഹൻ അവകാശപ്പെട്ടത്. ദിലീപിന്‍റെ കൈയിൽ തോക്കുമുണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ തിരിച്ചറിയൽ കാർ വ്യാജമെന്ന് തെളിയുകയായിരുന്നു. എഐ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയിൽ കാർഡ് നിർമിച്ചത്.

സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇന്‍റലിജൻസ് ബ്യൂറോ, റോ, ഭീകരവിരുദ്ധ സ്ക്വാഡ് എന്നിവരുടെ സംഘമെത്തി രോഹനേയും ദിലീപിനേയും ചോദ്യം ചെയ്തു. ഭാവി വധുവിന്‍റേയും കുടുംബത്തിന്‍റേയും ബഹുമാനം നേടിയെടുക്കാനാണ് വളഞ്ഞ വഴി തേടിയത് എന്നാണ് രോഹൻ പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ വരെ നേരിട്ട് സ്വാധീനമുള്ളയാളെന്ന് കാണിച്ച് അവരുടെ ബഹുമാനം നേടിയെടുക്കാനാണ് ശ്രമിച്ചതെന്നും ഇയാൾ വ്യക്തമാക്കി. അന്വേഷണം തുടരുകയും

logo
Metro Vaartha
www.metrovaartha.com