ഗർഭിണിയായ യുവതി മരിച്ചിട്ട് ദിവസങ്ങൾ; അതേ വീട്ടിൽ തിന്നും കുടിച്ചും ഉറങ്ങിയും ഭർത്താവ്! ഒടുവിൽ പിടിയിൽ

അവിഹിതബന്ധം സംശയിച്ച് ഇയാൾ യുവതിയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നതായി പൊലീസ്
youth kills pregnant wife in bengaluru

ശിവം (20)

Updated on

ബംഗളൂരു: 5 വർഷത്തെ നീണ്ട പ്രണയം. വീട്ടുകാരെ എതിർത്ത് 6 മാസം മുന്‍പ് വിവാഹം. ഒടുവിൽ ഗർഭിണിയായ യുവതി മരിച്ച വിവരം നാട്ടുകാർ പോലും അറിയുന്നത് ദിവസങ്ങൾക്കു ശേഷം. സംഭവത്തിൽ 20 കാരനായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി മരിച്ച ശേഷവും ഇയാൾ തിന്നും കുടിച്ചും മറ്റൊരു മുറിയിൽ ഉറങ്ങിയതായും പൊലീസ് പറയുന്നു.

ഉത്തർപ്രദേശിലെ കുശിനഗറിലാണ് ദാരുണമായ സംഭവം. ബുധനാഴ്ച വൈകീട്ട് ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇവർ‌ 3 മാസം ഗർഭിണിയായിരുന്നു എന്നും മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഒളിവിൽ കഴിഞ്ഞ ശിവം (20) എന്നയാളെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നതനുസരിച്ച് 5 വർഷമായി പ്രണയത്തിലായിരുന്ന, പെയിന്‍ററായി ജോലി ചെയ്യുന്ന ശിവം എന്നയാളും സുമന (22)യും മാതാപിതാക്കളെ ആഗ്രഹത്തിന് വിരുദ്ധമായി 6 മാസം മുമ്പാണ് വിവാഹം കഴിച്ചത്.

കഴിഞ്ഞ 5 മാസമായി ഈ നഗരത്തിൽ താമസിച്ചുവരികയായിരുന്നു. അവിഹിതബന്ധം സംശയിച്ച് ശിവം യുവതിയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇത്തരത്തിൽ തിങ്കളാഴ്ച രാത്രി വഴക്കിനിടെയുണ്ടായ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. പിന്നീട് ഇയാൾ മറ്റൊരു മുറിയിൽ ഉറങ്ങി. ചൊവ്വാഴ്ച രാവിലെ സുമനയെ ഉണർത്താന്‍ ശ്രമിച്ചെങ്കിലും മരിച്ചതായി മനസിലാക്കിയതോടെ ഇയാൾ സ്വന്തമായി ഭക്ഷണമുണ്ടാക്കി കഴിച്ച് രാത്രി ജോലിക്ക് പോയി. രാത്രിയിൽ മദ്യപിച്ച് തിരിച്ചെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.

പിന്നീട് വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രതി പിടിയിലാവുന്നതെന്ന് പൊലീസ് വിശദീകരിച്ചു. സുമനയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നെങ്കിലും ശരീരത്തിൽ മറ്റ് പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com