
കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
file
കൊല്ലം: മുൻ വൈരാഗ‍്യം മൂലം യുവാവിനെ കുത്തിക്കൊന്നു. കൊട്ടാരക്കര പുത്തൂരിൽ വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കുഴക്കാട് സ്വദേശി ശ‍്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയെ ചോദ‍്യം ചെയ്തുവരുകയാണെന്നും മുൻ വൈരാഗ‍്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ശ‍്യാം സുന്ദറിന്‍റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.