ചെറായി ബീച്ചിൽ വിനോദ സഞ്ചാരികളെ ശല്യം ചെയ്ത യുവാക്കൾ അറസ്റ്റിൽ

ചെറായി ബീച്ചിൽ വിനോദ സഞ്ചാരികളെ ശല്യം ചെയ്ത യുവാക്കൾ അറസ്റ്റിൽ
Updated on

കൊച്ചി: ചെറായി ബീച്ചിൽ വിനോദ സഞ്ചാരികളെ ശല്യം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല കുട്ടോത്തുവെളി മനു (22), കണ്ണൂര്‍ പയ്യന്നൂര്‍ ചെറുപുഴ വെട്ടുവേലില്‍ സെന്‍ജോ (31) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകിട്ട്‌ ചെറായി ബീച്ച് സന്ദര്‍ശിക്കാനായി തമിഴ്നാട്ടില്‍ നിന്നുമെത്തിയ ലോ കോളേജ് വിദ്യാര്‍ത്ഥിനികൾ‌ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അനുവാദമില്ലാതെ അവരുടെ ഫോട്ടോ എടുക്കുകയും, വിദ്യാര്‍ത്ഥിനികളേയും സംഘത്തേയും കയ്യേറ്റം ചെയ്യുവാൻ ശ്രമിച്ചതാണ് സംഭവം. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി നടത്തിവരുന്ന പ്രത്യേക പട്രോളിംഗിനിടെ, വിദ്യാര്‍ത്ഥിനികളുടെ ബഹളം കേട്ട് സ്ഥലത്തെത്തിയ പൊലീസാണ് അക്രമികളെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന പ്രതികളെ ബലംപ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത് നീക്കിയത്.

മുനമ്പം സബ്ഇന്‍സ്പെക്ടര്‍ ടി.എസ്.സനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി.ബി.ഗിരീഷ്, ആന്‍റണി അനീഷ്, അരവിന്ദ് സിബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെറായി, മുനമ്പം, കുഴുപ്പിള്ളി ബീച്ചുകളില്‍ സഞ്ചാരികളായെത്തുന്ന വിദേശ സഞ്ചാരികളടക്കമുള്ള ടൂറിസ്റ്റുകള്‍ക്കു നേരെ ഒരു തരത്തിലുമുള്ള ചൂഷണവും, അക്രമണവും അനുവദിക്കില്ലെന്നും, വരുന്ന അവധിക്കാലത്ത് കൂടുതല്‍ പൊലീസിനെ ഉള്‍പ്പെടുത്തി പ്രത്യേക പട്രോളിംഗ് ഏര്‍പ്പെടുത്തുമെന്നും, മുനമ്പം പൊലീസ് ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസ് അറിയിച്ചു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com