ട്രെയ്ൻ തീവയ്പ്പ്: പ്രതിയെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ തീ​വ്ര​വാ​ദ സ്വ​ഭാ​വം, കൂ​ടു​ത​ൽ ആ​ളു​ക​ളു​ടെ പി​ന്തു​ണ​യും ല​ഭി​ച്ചി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് എ​ന്‍ഐ​എ അ​ന്വേ​ഷി​ക്കു​ന്ന​ത്.
ട്രെയ്ൻ തീവയ്പ്പ്: പ്രതിയെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

കൊ​ച്ചി: എ​ല​ത്തൂ​ര്‍ ട്രെ​യ്‌​ൻ തീ​വ​യ്പ്പ് കേ​സിലെ പ്ര​തി ഷാ​രൂ​ഖ് സെ​യ്ഫി​യെ എ​ന്‍ഐ​എ ക​സ്റ്റ​ഡി​യിൽ വിട്ടു. ഇ​യാ​ളെ ഏ​ഴു​ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി എ​ന്‍ഐ​എ കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു.

കേ​സ് ഏ​റ്റെ​ടു​ത്ത ശേ​ഷം ആ​ദ്യ​മാ​യാ​ണ് സെയ്ഫിയെ എ​ന്‍ഐ​എ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തും ചോ​ദ്യം ചെ​യ്യു​ന്ന​തും. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ തീ​വ്ര​വാ​ദ സ്വ​ഭാ​വം, കൂ​ടു​ത​ൽ ആ​ളു​ക​ളു​ടെ പി​ന്തു​ണ​യും ല​ഭി​ച്ചി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് എ​ന്‍ഐ​എ അ​ന്വേ​ഷി​ക്കു​ന്ന​ത്.

കേ​സി​ൽ കേ​ര​ള പൊ​ലീ​സ് ശേ​ഖ​രി​ച്ച മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും എ​ന്‍ഐ​എ​ക്ക് കൈ​മാ​റി. മ​റ്റേ​തെ​ങ്കി​ലും തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും എ​ൻ​ഐ​എ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

അ​തി​നി​ടെ, തീ​വ​യ്പ്പ് പ്ര​തി​യെ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു വ​ന്ന​തി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ അ​ന്വേ​ഷ​ണം തു​ട​ങ്ങി. വാ​ഹ​ന ഉ​ട​മ​യ്ക്ക് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വു​മാ​യി​ട്ടു​ള്ള ബ​ന്ധ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com