പൊലീസ് സ്റ്റേഷന് മുൻപിൽ ചായക്കടക്കാരൻ തീകൊളുത്തി ജീവനൊടുക്കി

നിസാമാബാദ് ജില്ലയിലെ ബീമഗൽ പൊലീസ് സ്റ്റേഷനിലാണ് സംഭവം
Tea stall owner sets himself on fire and dies in front of police station.

പൊലീസ് സ്റ്റേഷന് മുൻപിൽ ചായക്കടക്കാരൻ തീകൊളുത്തി ജീവനൊടുക്കി

file image
Updated on: 

നിസാമാബാദ്: തെലങ്കാനയിൽ പൊലീസ് സ്റ്റേഷന് മുൻപിൽ വച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ചായക്കടക്കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. നിസാമാബാദ് ജില്ലയിലെ ബീമഗൽ പൊലീസ് സ്റ്റേഷനിലാണ് സംഭവം.

പ്രദേശത്ത് ചായക്കട നടത്തിയിരുന്ന 55കാരനാണ് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. 50 ശതമാനം പൊള്ളലേറ്റ ഇയാളെ പൊലീസുകാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു.

അടുത്തിടെ തന്‍റെ കടയിൽ നിന്ന് സിഗരറ്റും മറ്റു സാധനങ്ങളും വാങ്ങുന്നത് നിർത്തിയതിനെ തുടർന്ന് പ്രദേശത്തെ ഒരു പലചരക്ക് കടക്കാരൻ ചായക്കടക്കാരനെ ഭീഷണിപ്പെടുത്താൻ രണ്ട് പേരെ അയച്ചിരുന്നു. ഇതിൽ അസ്വസ്ഥനായ ചായക്കടക്കാരൻ പൊലീസ് സ്റ്റേഷനിൽ എത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

അനുവദനീയമായ സമയത്തിനുമപ്പുറം രാത്രി വൈകി ചായക്കട നടത്തിയതിന് പൊലീസ് നിസാര കേസ് എടുത്തിരുന്നു. തുടർന്ന് കോടതിയിൽ പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് പിഴവൊന്നുമില്ലെന്ന് നിസാമാബാദ് പൊലീസ് കമ്മിഷണർ പി. സായ് ചൈതന്യ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com